കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം.
ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Wayanad native found dead in Israel; Suspected of killing woman at home and then committing suicide